അറിയിപ്പുകള്‍

Monday, 19 March 2018

സര്‍ഗമുദ്ര

ജി.എല്‍.പി.എസ് മലപ്പുറം - 17/03/2018

   


                  ചിത്രപ്രദര്‍ശനം ശ്രീ. ഉബെെദുള്ള, എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
 പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും, കരകൌശല വസ്തുക്കളും വിസ്മയകാഴ്ചയായി മാറി. സര്‍വ്വശിക്ഷാ അഭിയാനിലൂടെ പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേര്‍ന്ന കലാകായികപ്രവര്‍ത്തിപരിചയ അധ്യാപകര്‍ നടത്തിയ വേറിട്ട പരിശീലനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ നേടിയ ശേഷികള്‍ പങ്കുവെയ്ക്കാന്‍ മലപ്പുറം ബി.ആര്‍.സി സര്‍ഗ്ഗമുദ്ര എന്ന പേരില്‍ വേദി ഒരുക്കിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 1000 ഓളം ചിത്രങ്ങളും 200ലധികം വരുന്ന കരകൌശലവസ്തുക്കളും പ്രദര്‍ശനത്തിന് വച്ചിരുന്നു. 
              ചിത്രപ്രദര്‍ശനം പി.ഉബൈദുള്ള എം.എല്‍.എയും കരകൌശലവസ്തുക്കളുടെ പ്രദര്‍ശനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സലീനയും നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫസീനകുഞ്ഞുമുഹമ്മദ്, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എന്‍.നാസര്‍, എ.ഇ.ഒ കെ മുഹമ്മദ് ഇക്ബാല്‍, ആര്‍.എം.എസ്.എ ഓഫീസര്‍ ടി.രത്നാതകരന്‍, ബി.പി.ഒ ടോമിമാത്യു, ട്രെയിനര്‍മാരായ ആര്‍.കെ ബിനു, റഷീദ്, അധ്യാപകരായ മനോജ്കുമാര്‍, ജബീന തുടങ്ങിയവര്‍ സംബന്ധിച്ചു.
              

     


                             
                                            


No comments:

Post a Comment