അറിയിപ്പുകള്‍

Tuesday, 14 November 2017

പുസ്തക വണ്ടിപുസ്തക വണ്ടി യാത്ര തുടങ്ങി

 

     മലപ്പുറം: പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളുടെ ശാക്തീകരണം ലക്ഷ്യമാക്കി സര്‍വ്വ ശിക്ഷാ അഭിയാന്‍ നടപ്പിലാക്കുന്ന മലപ്പുറം ബി.ആര്‍.സിതല പുസ്തകവണ്ടിയുടെ യാത്രയ്ക്ക് മേല്‍മുറി സെന്‍ട്രല്‍ ജി.എം.എല്‍.പി സ്കൂളില്‍ തുടക്കമായി. എല്ലാ കുട്ടികളുടെയും മികച്ച വായനക്കാരാക്കാന്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ നേരിട്ടെത്തിച്ച പുസ്തകങ്ങള്‍ ഒരു സ്കൂളിലെ വായനക്കുശേഷം അടുത്ത സ്കൂളിലേക്ക് ബി.ആര്‍.സി തന്നെ കൈമാറുന്ന രൂപത്തിലാണ് പുസ്തകവണ്ടി യാത്രചെയ്യുക.

      പുസ്തകം വായിച്ച ശേഷം വായനക്കുറിപ്പുകള്‍ ശേഖരിച്ച് സമ്മാനങ്ങള്‍ നല്‍കുന്നു. ഓരോ ക്ലാസ്സിലെയും ഒന്നാം തരം വായനക്കാരെ ആദരിക്കല്‍, പുസ്തകാസ്വാദനം തയ്യാറാക്കല്‍ എന്നിവയിലൂടെ വായന പ്രോത്സാഹിപ്പിക്കുന്നതും എടുത്തുപറയേണ്ടതാണ്.

     എങ്ങിനെ വായിക്കണം എന്ന വിഷയത്തെ ആസ്പദമാക്കി ബാലസാഹിത്യകാരി ശ്രീമതി. ഇ.എന്‍ ഷീജ ടീച്ചര്‍ കുട്ടികളുമായി സംവദിച്ചു. മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി.സി.എച്ച്. ജമീല ടീച്ചര്‍ പുസ്തകവണ്ടിയുടെ യാത്ര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ശ്രീ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെന്പര്‍ ശ്രീ.സി.കെ ജലീല്‍, ബി.പി.ഒ. ശ്രീ.ആര്‍.കെ. ബിനു, ശ്രീ.സിയാ ഉല്‍ ഹഖ്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ജാന്‍സി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.      മലപ്പുറം ബി.ആര്‍.സിയിലെ അദ്ധ്യാപകരും, ജീവനക്കാരും ഓരോ പുസ്തകം സ്കൂളിന് നല്‍കി. കൂടെ മേല്‍മുറി സെന്‍ട്രല്‍ ജി.എല്‍.പി.യിലെ അദ്ധ്യാപകരും പുസ്തകം സ്കൂളിന് നല്‍കി മാതൃകയായി. രക്ഷിതാക്കള്‍ വിവിധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകം വാങ്ങാന്‍ പണം സമാഹരിച്ച് പി.ടി.എയെ ഏല്‍പ്പിച്ചു. കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങാനും പുസ്തകം സൂക്ഷിക്കാന്‍ ഷെല്‍ഫ് ഒരുക്കാനും പി.ടി.എ തീരുമാനിച്ചിട്ടുണ്ട്.

 

No comments:

Post a Comment