അറിയിപ്പുകള്‍

Monday 7 December 2015

DISABLED DAY 2015

ലോക ഭിന്നശേഷീദിനമായ ഡിസംബര്‍ മൂന്നിനോടനുബന്ധിച്ച്‌ മലപ്പുറം ബി.ആര്‍.സി. നടപ്പിലാക്കിയ ഭിന്നശേഷീവാരാചരണം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപിച്ചു. ഡിസംബര്‍ മൂന്നിന്‌ രാവിലെ കോട്ടക്കല്‍ ബസ്‌ സ്‌റ്റാന്‍ഡിലും വൈകീട്ട്‌ മലപ്പുറം ടൗണിലും ബോധവല്‍ക്കരണ ദൃശ്യാവിഷ്‌കാരം (ഉണര്‍ത്തുപാട്ട്‌) അരങ്ങേറി. ചെമ്മങ്കടവ്‌ ജി.എം.യു.പി.സ്‌കൂളിലെ ജീവനക്കാരനായ പ്രകാശ്‌ കുണ്ടറ രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യാവിഷ്‌കാരത്തിന്‌ മലപ്പുറം സെന്റ്‌ ജെമ്മാസ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ വേഷം പകര്‍ന്നു. മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്‌. ജമീല ടീച്ചര്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. ഡയറ്റിന്റെ മലപ്പുറം ഉപജില്ലാ അക്കാദമിക്‌ കോ-ഓര്‍ഡിനേറ്റര്‍ അബ്ബാസലി സാര്‍ മുഖ്യപ്രഭാഷണം നടത്തി.നഗരസഭാ കൗണ്‍സിലര്‍, ഹാരിസ്‌ ആമിയന്‍ കലാസംവിധായകന്‍ നസീര്‍ മേലേതില്‍, എന്നിവര്‍ പ്രസംഗിച്ചു. നാലിന്‌ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ സ്‌കൂള്‍തല പരിപാടികള്‍ നടന്നു. ഗൃഹസന്ദര്‍ശനം, പഠനോപകരണ നിര്‍മാണം, വിഡീയോ പദര്‍ശനങ്ങള്‍, ഐക്യധാര്‍ഠ്യ അസംബ്ലികള്‍ തുടങ്ങിയവ നടന്നു.

അഞ്ചിന്‌ രാവിലെ 9.30ന്‌ മലപ്പുറം ടൗണ്‍ഹാളില്‍ എസ്‌.എസ്‌.എ. ജില്ലാ പ്രൊജക്ട്‌ ഓഫീസര്‍ പി. മുജീബ്‌ റഹിമാന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ നടന്ന നൃത്ത വിരുന്നിന്‌ ചെമ്മങ്കടവ്‌ ജി.എം.യു.പി.സ്‌കൂളിലെ കലാകാരന്‍മാരും അധ്യാപകരും നേതൃത്വം നല്‍കി. കലാപരിപാടികളുടെ ഉദ്‌ഘാടനം വിവിധ റിയാലിറ്റി ഷോകളിലൂടെ പ്രശസ്‌തനായ ഭിന്നശേഷിക്കാരന്‍ ഷിഹാബ്‌ പൂക്കോട്ടൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ഷിഹാബ്‌ രക്ഷിതാക്കളുമായി നടത്തിയ മുഖാമുഖ സംഭാഷണം രക്ഷിതാക്കളില്‍ പുതിയ ദിശാബോധവും ആത്മധൈര്യവും ഉണര്‍ത്തി. തുടര്‍ന്ന്‌

ഭിന്നശേഷിക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം പി.ഉബൈദുള്ള എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. കോഡൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. ഷാജി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ കെ. സിദ്ദീഖ്‌, മച്ചിങ്ങല്‍ ഹഫ്‌സത്ത്‌, എ,.ഇ.ഒ മാരായ കെ. ജയപ്രകാശ്‌, പി. ഹുസൈന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ വി.എം.ഹുസൈന്‍, അലവി ഉമ്മത്തൂര്‍, എന്നിവര്‍ പ്രസംഗിച്ചു. പിന്നണി ഗായകന്‍ സന്നിധാനന്ദന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും കുട്ടികളോടൊപ്പം പാട്ടുപാടി നൃത്തം വെക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ കേരള ഫോക്‌ ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാത്യൂസ്‌ വയനാടും സംഘവും നാടന്‍പാട്ട്‌ അവതരിപ്പിച്ചു.

സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌പ്രസിഡന്റ്‌ സക്കീന പുല്‍പാടന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത്‌ മെമ്പര്‍ പുല്ലാണി സെയ്‌ത്‌, ജില്ലാ പ്രോഗ്രാം ഓഫീസര്‍ സഹീര്‍ കെ. എന്നിവര്‍ പ്രസംഗിച്ചു.

ഡിസംബര്‍ 6,7 തിയ്യതികളിലായി നടത്തിയ ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത്‌
കോഡൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. ഷാജി ഗൃഹകേന്ദ്രീകൃത പരിശീലനം ആവശ്യമുള്ള കുട്ടികള്‍ക്ക്‌ പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു.

പരിപാടികള്‍ക്ക്‌ ബി.പി.ഒ. അബൂബക്കര്‍ സിദ്ദീഖ്‌, മുന്‍ ബി.പി.ഒ. കെ.അബൂബക്കര്‍, ട്രെയിനര്‍മാരായ ഷാജഹാന്‍ വാറങ്കോട്‌, ഫാത്തിമ സജ്‌ല, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ റസിയ കെ.ജി., ലത പി., റിസോഴ്‌സ്‌ അധ്യാപകരായ പ്രഭജോസ്‌, ശ്രീഷ്‌മ വി., മഞ്‌ജു പി.കെ., അനുഷ, ബി.ആര്‍.സി. ജീവനക്കാരായ മൈമൂന പി., ഷിഹാബ്‌, ഷാജു പെലത്തൊടി, മജീദ്‌ സി.പി. എന്നിവര്‍ നേതൃത്വം നല്‍കി.

ബോധവല്ക്കരണ ദൃശ്യാവിഷ്കാരത്തിന്റെ ഉദ്ഘാടനം സി.എച്ച്. ജമീല ടീച്ചര് (മലപ്പുറം നഗരസഭാധ്യക്ഷ) നിര് വഹിക്കുന്നു

കോട്ടക്കല് ബസ്സ്റ്റാന്ഡില് നടന്ന ബോധവല്ക്കരണ പ്രദര്ശനത്തില് ഡയറ്റ് ഫാക്കല്ട്ടി ശ്രീ. അബ്ബാസലി സാര് പ്രസംഗിക്കുന്നു

ബോധവല്ക്കരണ ദൃശ്യാവിഷ്കാരത്തിന് ആശംസകളര്പ്പിച്ച് മലപ്പുറം നഗരസഭാ കൌണ്സിലര് ഹാരിസ് ആമിയന് പ്രസംഗിക്കുന്നു.

തെരുവുനാടകം വീക്ഷിക്കുന്ന ജനങ്ങള്

തെരുവുനാടകത്തില് നിന്ന് ഒരു രംഗം

തെരുവുനാടകത്തില് നിന്ന് ഒരു രംഗം

തെരുവുനാടകത്തില് നിന്ന് ഒരു രംഗം

തെരുവുനാടകം ആസ്വദിക്കുന്ന ജനക്കൂട്ടം

ഡി.പി.ഒ മുജീബ് സാര് പതാക ഉയര്ത്തുന്നു

പതാക ഉയര്ത്തലിനോടനുബന്ധിച്ച് നടന്ന ബാന്റ് വാദ്യം

പതാക ഉയര്ത്തലിനോടനുബന്ധിച്ച് നടന്ന ലെസിയം ഡാന്സ്

പി. ഉബൈദുള്ള എം.എല്.എ. പരിപാടികള് ഉദ്ഘാടനം ചെയ്യുന്നു

ഡി.പി.ഒ. മുജീബ് സാര് പ്രസംഗിക്കുന്നു

കുട്ടികള് അവതരിപ്പിച്ച കലാപരിപാടിയില് നിന്ന്

പരിപാടിക്കെത്തിയ രക്ഷിതാകക്ളും വിദ്യാര്ത്ഥികളും

ലെസിയം കലാകാരികളോട് കുശലാന്വേഷണം നടത്തുന്ന എം.എല്.എ.

മാത്യൂസ് വയനാടും സംഘവും അവതരിപ്പിച്ച നാടന് പാട്ട്

കുട്ടികള് അവതരിപ്പിച്ച കൂട്ടനൃത്തം

സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു

കുട്ടികള്ക്കുള്ള സമമാന വിതരണം

No comments:

Post a Comment