അറിയിപ്പുകള്‍

Thursday, 18 January 2018

രക്ഷാകര്‍തൃ പരിശീലനം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മലപ്പുറം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ബ്ലോക്ക്തലത്തില്‍ രക്ഷാകര്‍തൃ പരിശീലന പരിപാടി 2018 ജനുവരി 17 ന് ജി.എം.യു.പി.എസ് ഇരുമ്പുഴിയില്‍ വെച്ച് നടന്നു.ആനക്കയം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജീന ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ സി.കെ ശിഹാബ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ മാരായ ഹുസൈന്‍, മുഹമ്മദ് ഇക്ബാല്‍, ബി.പി.ഒ ടോമി മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. പരിശീലന പരിപാടിയില്‍ 310 രക്ഷിതാക്കള്‍ക്ക് 3ബാച്ചുകളായി ക്ലാസ്സുകള്‍  നടത്തി. പരിശീലനത്തിന് ജോയ് ജോണ്‍സ്രഞ്ജിത്ത്പാത്തു വി.പി എന്നിവര്‍ നേതൃത്വം നല്‍കി.








No comments:

Post a Comment