Friday, 25 July 2014
Monday, 14 July 2014
സ്‌കൂള്‍ പ്രവേശനോത്സവം
മലപ്പുറം ബ്ലോക്ക് തലസ്‌കൂള്‍ പ്രവേശനോത്സവം കോഡൂര്‍ പഞ്ചായത്തിലെ ചെമ്മന്‍കടവ് ജി.എം.യു.പി.സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ശ്രീമതി സക്കീന പുല്‍പ്പാടന്‍ ഉദ്‌ഘാടനം ചെയ്‌തു. വിദ്യാലയ പരിപാലന സമിതിക്കുള്ള കൈപ്പുസ്‌തകങ്ങളുടെ പ്രകാശനം അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. അശോകന്‍ നൊച്ചാട് നിര്‍വഹിച്ചു. കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റജുല പെലത്തൊടി അധ്യക്ഷയായിരുന്നു. കോഡൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സി.പി. ഷാജി, പി.ടി.എ. പ്രസിഡന്റ് കെ.എം. സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രവേശനോത്സവ വിളംബര റാലിക്ക് ബി.പി.ഒ. മഞ്‌ജു വര്‍ഗ്ഗീസ്, സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി എം. ഫൗസിയ, ഫാത്തിമ സജ്‌ല സി.എച്ച്., റസിയ കെ.ജി, ലത പി. പി.ടി.എ. കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് ബിഗ് കാന്‍വാസില്‍ നടന്ന കൂട്ട ചിത്രം വരയ്‌ക്ക് നാരായണന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ മലപ്പുറം മുനിസിപ്പല്‍തല ഉദ്‌ഘാടനം മേല്‍മുറി ജി.എം.യു.പി.സ്‌കൂളില്‍ നഗരസഭാ വിദ്യാഭ്യാസ കാര്യ ചെയര്‍മാന്‍ അഡ്വ. എന്‍.കെ. അബ്ദുല്‍ മജീദ് നിര്‍വഹിച്ചു. എസ്.എം.സി. ചെയര്‍മാന്‍ നാണത്ത് മൂസഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ശ്രീമതി കെ. ശൈലജ, ബഷീറ ജലീല്‍, കവിയും എഴുത്തുകാരനുമായ ജി.കെ. റാംമോഹന്‍ പി.ടി.എ. പ്രസിഡന്റ് നാണത്ത് അബ്ദുല്‍മജീദ് എന്നിവര്‍ കുട്ടികളോട് സംവദിച്ചു. സ്‌കൂള്‍ പ്രവേശന വിളംബര റാലിക്ക് ഹെഡ്‌മാസ്റ്റര്‍ പി.വി. മുഹമ്മദ് ബഷീര്‍, ബി.ആര്‍.സി. പ്രതിനിധികളായി ചടങ്ങില്‍ പങ്കെടുത്ത ശ്രീഷ്‌മ വി. മറ്റ് അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ പ്രവേശനോത്സവ ഉദ്‌ഘാടനം ഇന്ത്യനൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ ശ്രീമതി ടി.വി. സുലൈഖാബി നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പാറോളി മൂസക്കുട്ടി ഹാജി, മുക്രി മൈമൂന, കെ.വി. മുഹമ്മദ്, മൈമൂനത്ത്, പി.ടി.എ. പ്രസിഡന്റ് പി.പി. യൂസുഫ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ഉദ്‌ഘാടന സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യനൂരില്‍ നടന്ന പ്രവേശനോത്സവ വിളംബര റാലിക്ക് ഹെഡ്‌മാസ്‌റ്റര്‍ കെ. അബ്ദുല്‍ ഖാദര്‍, പി.ടി.എ. എം.ടി.എ. അംഗങ്ങള്‍ നേതൃത്വം നല്‍കി.
പൊന്‍മളയിലെ പഞ്ചായത്തുതല പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം പറങ്കിമൂച്ചിക്കല്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നഫീസ ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുഹറാബി കുട്ടികളെ ബാഡ്‌ജ് അണിയിക്കുകയും പുസ്‌തകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്‌തു. പി.ടി.എ. പ്രസിഡന്റ് ദേവദാസ്, എം.ടി.എ. പ്രസിഡന്റ് പദ്‌മിനി , പി.ടി.എ. വൈസ് പ്രസിഡന്റ് ഇ.വി. സലാം.എന്നിവര്‍ ഉദ്‌ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്‌തു. പ്രവേശനോത്സവ പരിപാടികള്‍ക്ക് നവോദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രവേശനോത്സവ റാലിക്ക് പ്രധാനാധ്യാപിക മല്ലിക ടീച്ചര്‍, അധ്യാപകരായ ലീന ടീച്ചര്‍, മുഹമ്മദ്, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.
സ്‌കൂള്‍ പ്രവേശനോത്സവങ്ങളുടെ പൂക്കോട്ടൂര്‍ പഞ്ചായത്തുതല ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. സലാം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ എം. മുഹമ്മദ് മാസ്റ്റര്‍, എ.ഇ.ഒ ജയപ്രകാശ്, വാര്‍ഡ് മെമ്പര്‍ റാബിയ തോണിക്കല്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇ.എം. ജോണ്‍, പി.ടി.എ.-എം.ടി.എ. ഭാരവാഹികള്‍ പ്രവേശനോത്സവ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ആനക്കയം പഞ്ചായത്തുതല പ്രവേശനോത്സവങ്ങളുടെ ഉദ്‌ഘാടനം മലപ്പുറം ബി.ആര്‍.സി. പരിധിയിലെ ഇരുമ്പുഴി ജി.എം.യു.പി.സകൂളിലാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മുഹമ്മദലി പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് നന്ദിനി ഗംഗാധരന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. ഉമ്മര്‍, പി.ടി.എ. പ്രസിഡന്റ് കെ.എം. മൊയ്‌തീന്‍, പ്രധാനാധ്യാപിക കെ.എം. സുഷ എന്നിവര്‍ പ്രസംഗിച്ചു. ഉദ്‌ഘാടന സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രവേശനോത്സവ റാലിക്ക് അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നല്‍കി.

Friday, 11 July 2014
Subscribe to:
Posts (Atom)